നെന്മാറ അവൈറ്റിസ് ആശുപത്രി
1458036
Tuesday, October 1, 2024 7:02 AM IST
നെന്മാറ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിൽ ആദ്യം ചെയ്യുന്ന നടപടികൾക്കായുള്ള അവബോധവും പരിശീലനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെന്മാറ അവൈറ്റിസ് ഹോസ്പിറ്റൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പൊതുജനങ്ങൾക്ക് അടിസ്ഥാന ജീവൻ രക്ഷാപരിശീലനം നൽകി.
ഡിഎംഒ ഡോ. കെ.ആർ. വിദ്യ ഉദ്ഘാടനം നിർവഹിച്ചു. നെന്മാറ അവൈറ്റിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജേഷ് കുണ്ടൂർ അനുമോദനം അറിയിച്ചു. പാലക്കാട് അവൈറ്റിസ് ഹോസ്പിറ്റൽ മാനേജർ ബെന്നി ജോർജ്, ബിസിനസ് ഡെവലപ്മെന്റ് മാർക്കറ്റിംഗ് മാനേജർ എസ്.എം. സമീൻ, സീനിയർ നേഴ്സ് അനീഷ്, ഹോസ്പിറ്റൽ മാർക്കറ്റിംഗ് ടീം എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പാലക്കാട് ടൗണിലെ പലയിടങ്ങളിലാണ് പരിപാടികൾ നടത്തിയത്.