നെല്ലിന്റെ താങ്ങുവില ഉയർത്തണം: നെന്മാറ ബ്ലോക്ക് കോൺഗ്രസ്
1457676
Monday, September 30, 2024 1:42 AM IST
നെന്മാറ: കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ നെല്ലിന്റെ താങ്ങുവില അടിയന്തരമായി ഉയർത്താൻ സർക്കാർ തയാറാകണമെന്നു നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കൊയ്ത്ത് ആരംഭിച്ചിട്ടു മാസത്തോളമായിട്ടും സംഭരണത്തിനു മില്ലുടമകളുമായി കരാറുണ്ടാക്കാത്തതു സർക്കാരും മില്ലുടമകളുമായുള്ള ഒത്തുകളിയാണെന്നും യോഗം ആരോപിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു.
നേതാക്കളായ സുമേഷ് അച്ച്യുതൻ, കെ.ഐ. അബ്ബാസ്, കെ.ആർ. പത്മകുമാർ, സി.സി. സുനിൽ, ബാലചന്ദ്രൻ, മുരളീധരൻ, ആണ്ടിയപ്പു, കെ.വി. ഗോപാലകൃഷ്ണൻ, കെ.സുരേഷ്, എം.ആർ. നാരായണൻ എന്നിവർ പ്രസംഗിച്ചു.