അപൂർവ വിഷപ്പാന്പിനെ പിടികൂടി
1457674
Monday, September 30, 2024 1:42 AM IST
കോയമ്പത്തൂർ: ജനിതക വൈകല്യമുള്ള അപൂർവ ആൽബിനോ കോബ്രയെ കോയമ്പത്തൂരിൽ പിടികൂടി. കോയമ്പത്തൂരിലെ പൊട്ടനൂർ പ്രദേശത്തെ ജലസംഭരണിക്കടിയിൽ ഒളിച്ചിരുന്ന വിഷപ്പാമ്പിനെയാണ് കണ്ടെത്തി. പൊട്ടന്നൂർ പ്രദേശത്ത് പാമ്പ് പതിയിരിക്കുന്നതായി പാമ്പ് പിടിത്തക്കാരൻ മോഹനാണ് വിവരം ലഭിച്ചത്.
ഉഗ്രവിഷമുള്ള വെളുത്ത മൂർഖൻ പാമ്പിനെ ശ്രദ്ധാപൂർവം സംരക്ഷിച്ച് സുരക്ഷിതമായി കുപ്പിയിലാക്കി. രക്ഷാപ്രവർത്തനത്തിനുശേഷം പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി.