പട്ടാമ്പിയിലെ പൊതുശ്മശാനത്തിനു പ്രവർത്തനാനുമതിയായി
1457672
Monday, September 30, 2024 1:42 AM IST
ഷൊർണൂർ: പട്ടാമ്പിയിലെ പൊതുശ്മശാനത്തിനു പ്രവർത്തനാനുമതി ലഭിച്ചു. വിവാദങ്ങളുടേയും വ്യവഹാരങ്ങളുടേയും കുരുക്കിലകപ്പെട്ടിരുന്ന പട്ടാമ്പിയിലെ പൊതുശ്മശാനത്തിന് ദീർഘകാലത്തിനു ശേഷം ജില്ലാ കളക്ടരുടെ പ്രവർത്തനാനുമതി നൽകിയത്.
ഇതോടെ നഗരസഭാ ഭരണസമിതിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യത്തിലെത്തി. ശ്മശാന നവീകരണത്തിനു എംഎൽഎയുടേയും എംപിയുടേയും ഒരുകോടിയിലേറെ രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രവൃത്തി ഉടൻ തുടങ്ങാൻ കഴിയും.
നാട്ടുകാരുടെ ചിരകാലാഭിലാഷം വൈകാതെ സാക്ഷാത്കരിക്കുമെന്നു നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അറിയിച്ചു. അത്യാധുനിക രീതിയിലുള്ള ശ്മശാനമാണ് പട്ടാമ്പി നഗരസഭ കീഴായൂർ നമ്പ്രത്ത് നിളാതീരത്ത് ഒരുക്കുന്നതെന്നും കാലതാമസം കൂടാതെ ശ്മശാനത്തിന്റെ പണി പൂർത്തീകരിക്കുമെന്നും നഗരസഭ അധ്യക്ഷ അറിയിച്ചു.