വനംവകുപ്പ് കെട്ടിടസമുച്ചയങ്ങളുടേയും പദ്ധതികളുടേയും ഉദ്ഘാടനം
1457671
Monday, September 30, 2024 1:42 AM IST
പാലക്കാട്: വനംവകുപ്പ് ജില്ലയിൽ പണികഴിച്ച വിവിധ കെട്ടിട സമുച്ചയങ്ങളുടേയും ഷൊർണൂർ നഗര വനം പദ്ധതിയുടേയും സാമൂഹ്യവനവത്കരണ വിഭാഗം ഓഫീസ് സമുച്ചയങ്ങളുടെ നിർമാണത്തിന്റെ ഉദ്ഘാടനവും അംഗീകൃത പാന്പ് പിടുത്തക്കാർക്കായി വിതരണം ചെയ്യുന്ന മോട്ടോർ സൈക്കിളുകളുടെ ഫ്ലാഗ് ഓഫ് കർമവും കല്ലേക്കുളങ്ങര പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ മലന്പുഴ എംഎൽഎ എ. പ്രഭാകരൻ കഴിഞ്ഞ ദിവസം നിർവഹിച്ചു.
പാലക്കാട് ഡിവിഷനിലെ ദ്രുതകർമസേനാ ഓഫീസ്, വൈൽഡ് ലൈഫ് ഹെൽത്ത് സെന്റർ ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ്, ഡ്യൂപ്ലെക്സ് ക്വാർട്ടേഴ്സ് എന്നിവ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം, വാളയാർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ക്വാർട്ടേഴ്സ്, വാളയാർ ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ്, അകമലവാരം ബാച്ചിലേഴ്സ് ക്വാർട്ടേഴ്സ്, സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ റെയിഞ്ച് ഓഫീസ് എന്നിവയുടെ ഉദ്ഘാടനമാണ് നടത്തിയത്.