വീണുകിട്ടിയ 5,000 രൂപ അടങ്ങിയ പഴ്സ് ഓട്ടോഡ്രൈവർ ഉടമയ്ക്ക് തിരിച്ചുനൽകി
1453936
Wednesday, September 18, 2024 1:27 AM IST
വണ്ടിത്താവളം: റോഡിൽ വീണു കിടന്ന പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെനൽകിയ ഓട്ടോ ഡ്രൈവറുടെ സത്യസന്ധത മാതൃകയായി. വണ്ടിത്താവളം ടൗൺ ഓട്ടോഡ്രൈവർ മടപ്പള്ളം സലീമിനാണ് പഴ്സ് ലഭിച്ചത്. ഇന്നലെ രാവിലെ പത്തിന് അലയാർ റോഡിൽ നിന്നുമാണ് പഴ്സ് ലഭിച്ചത്. 5000 രൂപ, എടിഎം കാർഡ്, ആധാർ ഉൾപ്പെടെ രേഖകളും ഉണ്ടായിരുന്നു.
പഴ്സിൽ നിന്നും ലഭിച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ നന്ദിയോട് സ്വദേശി മുകേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ടൗൺ ഓട്ടോ സ്റ്റാൻഡിൽ മുകേഷിനെ വരുത്തി സഹഡ്രൈവർമാരുടെ സാന്നിധ്യത്തിൽപണം ഉൾപ്പെടെ പഴ്സ് തിരികെ നൽകി. സംഭവത്തിനു സാക്ഷികളായി സ്ഥലത്തുണ്ടായിരുന്നവർ സലീമിനെ അനുമോദിച്ചു.