ചാലക്കുടിയിലെ കൗണ്‍സിലർ ദന്പതിമാർക്കു പുരസ്കാരം
1593084
Saturday, September 20, 2025 1:53 AM IST
തൃശൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റിന്റെ സിൽവർ ഐക്കണ്‍ പുരസ്കാരം ചാലക്കുടിയിലെ കൗണ്സിലർദന്പതികൾക്ക്.
ജനപ്രതിനിധികളായി 25 വർഷം പൂർത്തീകരിച്ച ചാലക്കുടി നഗരസഭാ ചെയർപേഴ്സണ്‍ ഷിബു വാലപ്പൻ, അദ്ദേഹത്തിന്റെ പത്നിയും മുൻ ചെയർപേഴ്സണും കൗണ്‍സിലറുമായ ആലീസ് ഷിബു എന്നിവരെയാണ് പ്രവർത്തനമികവ് വിലയിരുത്തി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബറിൽ ചാലക്കുടിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
പത്രസമ്മേളനത്തിൽ അഡ്വ. സേവ്യർ പാലാട്ടി, കെ.പി. ഫ്രാൻസീസ്, ജോമോൻ മംഗലി എന്നിവർ പങ്കെടുത്തു.