കൊച്ചുപറക്കോട്ടുകാവിൽ നവരാത്രി ആഘോഷങ്ങൾക്കു ഞായറാഴ്ച തുടക്കം
1592505
Thursday, September 18, 2025 1:16 AM IST
തിരുവില്വാമല: കൊച്ചുപറക്കോട്ടുകാവിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞത്തിന് ഞായറാഴ്ച വൈകീട്ട് ആറിനു തിരിതെളിയും. മൊളേരി രഞ്ജിത്ത് നമ്പൂതിരിയാണ് മുഖ്യയജ്ഞാചാര്യൻ.
യജ്ഞമണ്ഡപത്തിൽക്ഷേത്രം മേൽശാന്തി ശശികുമാർ മരുതേരി ഭദ്രദീപം തെളിയിക്കും. തുടർന്ന് ആചാര്യവരണം തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ മുതൽ പാരായണവും പ്രഭാഷണങ്ങളും നടക്കും. ദിവസേന പ്രസാദ ഊട്ടും ഉണ്ടാകും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പറക്കോട്ടുകാവ് പടിഞ്ഞാറ്റുമുറി ദേശത്തിന്റെ ആഭി മുഖ്യത്തിൽ കൊച്ചുപറക്കോട്ടുകാവ് ഭഗവതി ഓഡിറ്റോറിയത്തിൽ കലാസന്ധ്യ 2025ന് തിങ്കളാഴ്ച തുടക്കമാകും.
കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം പരിപാടിയിൽ ഭരതനാട്യം, മോഹിനിയാട്ടം ,കുച്ചിപ്പുടി, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയവ അരങ്ങേറും. തുടർന്നുള്ള ദിവസ ങ്ങളിൽ സന്ധ്യക്ക് വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികളായ പി. രാംകുമാർ, കെ. ഗോപകുമാർ, എം. ഉണ്ണികൃഷ്ണൻ, കെ. ജയപ്രകാശ്കുമാർ, സി. ജയനാരായണൻ എന്നിവർ അറിയിച്ചു.