മതിലകത്തുനിന്നും മെഡിക്കൽ കോളജിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് നാളെമുതൽ
1592805
Friday, September 19, 2025 1:31 AM IST
കയ്പമംഗലം: തൃശൂർ മെഡിക്കൽ കോളജിലേക്ക് മതിലകത്ത് നിന്നും പുതിയ കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുന്നു.
ഇ.ടി. ടൈസൺ എംഎൽഎയുടെ ആവശ്യപ്രകാരമാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പുതിയ സർവീസ് ആരംഭിക്കാൻ അനുമതി നൽകിയത്. നാളെ രാവിലെ 6.50ന് മതിലകം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വച്ച് ഇ.ടി.ടൈസൺ എംഎൽഎ ഫ്ലാഗ്ഓഫ് നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, കെഎസ്ആർടിസി മാള എടിഒ സുനിൽ, വിവിധ രാഷ്ട്രീയ കക്ഷി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 6.50ന് നിന്നാരംഭിച്ച് മതിലകം പാലം വഴി പടിയൂർ, ഇരിങ്ങാലക്കുട മുഖേന ഒമ്പതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തും.
തിരിച്ച് വൈകീട്ട് 5.15ന് മെഡിക്കൽ കോളജിൽ നിന്ന് ആരംഭിച്ച് ഏഴിന് മതിലകത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.