സൗജന്യ മെഡിക്കൽ ക്യാമ്പ്
1593074
Saturday, September 20, 2025 1:53 AM IST
കോട്ടപ്പുറം: രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി, മെഡികെയർ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ, ഐഡിഎഫ്സി ഫസ്റ്റ് ഭാരത് എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് എറിയാട് ഫാത്തിമ മാതാ പള്ളി പാരീഷ്ഹാളിൽ സംഘടിപ്പിച്ചു.
സമർപ്പൺ ഡയറക്ടർ ഡോ. അലക്സ് കൊടിയത്ത് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ എറിയാട് ഫാത്തിമ മാതാ പള്ളി വികാരി ഫാ. ആൽബി കോണത്ത് അധ്യക്ഷനായിരുന്നു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കട്ടാശേരി മുഖ്യപ്രഭാഷണം നടത്തി.