തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ നി​റ​മാ​ല ഉ​ത്സ​വ​ത്തി​ൽ മ​ദ്ദ​ള​വാ​ദ​ന​ത്തി​ൽ അ​ര​നൂ​റ്റാ​ണ്ടു​പി​ന്നി​ട്ട് തി​രു​വി​ല്വാ​മ​ല രാ​ജ​ൻ. തു​ട​ർ​ച്ച​യാ​യി അ​ൻ​പ​താ​മ​ത്തെ വ​ർ​ഷ​മാ​ണ് രാ​ജ​ൻ ‌‌നി​റ​മാ​ല പ​ഞ്ച​വാ​ദ്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കാ​ഴ്ച‌​ശീ​വേ​ലി​ക്കി​ടെ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ അ​ഡ്വ. കെ.​പി. അ​ജ​യ​ൻ, കെ.​കെ. സു​രേ​ഷ്ബാ​ബു, സെ​ക്ര​ട്ട​റി പി. ​ബി​ന്ദു, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​നി​ൽ ക​ർ​ത്ത എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​ജ​നെ ആ​ദ​രി​ച്ചു. തൃ​പ്പാ​ളൂ​ർ ക​ണ്ണ​ൻ​നാ​യ​ർ, ചെ​ർ​പ്പു​ള​ശേ​രി ശി​വ​ൻ എ​ന്നി​വ​രാ​ണ് ഗു​രു​ക്ക​ന്മാ​ർ. ഇ​ന്ന​ലെ കേ​ര​ള​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന നി​റ​മാ​ല പ​ഞ്ച​വാ​ദ്യ​ത്തി​ൽ രാ​ജ​നാ​യി​രു​ന്നു മ​ദ്ദ​ളം​പ്ര​മാ​ണി.