കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു
1592976
Friday, September 19, 2025 11:01 PM IST
വഴുക്കുംപാറ: കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴുക്കുംപാറ സ്വദേശി നൂലുവേലിൽ ഇസ്മായിൽ(72) മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതരയോടെ ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ഇസ്മായിലിനെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു.
കബറടക്കം ഇന്ന്. ഭാര്യ: നബീസ. മക്കൾ: ബിജലി, ബബിത. മരുമകൾ: റുബീന.