ചുറ്റുമതിലും കവാടവും നവീകരിച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
1592817
Friday, September 19, 2025 1:31 AM IST
പഴയന്നൂർ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച ബ്ലോക്ക് പഞ്ചായത്ത് ചുറ്റുമതിലിന്റെയും നവീകരിച്ച ബ്ലോക്ക് കവാടത്തിന്റെയും ഉദ്ഘാടനം കെ. രാധാകൃ ഷ്ണൻ എംപി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ്് പി. പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയർ വി.എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ. പി. ശ്രീജയൻ, അരുൺ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. ഇ. ഗോവിന്ദൻ, എസ്. സിന്ധു, ഷിജിത ബിനീഷ്, ഗീത രാധാകൃഷ്ണൻ, ലതാ സാനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആൽഫ്രെഡ് സോജൻ എന്നിവർ പ്രസംഗിച്ചു.