ആംബുലൻസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്കു പരിക്ക്
1592401
Wednesday, September 17, 2025 8:08 AM IST
കുന്നംകുളം: കുന്നംകുളത്തെ സ്വകര്യ ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയ ആംബുലൻസ് ജീവനക്കാർ തമ്മിൽ സംഘർഷം, ഒരാൾക്കു പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി പാലപ്പെട്ടിയിൽ നിന്ന് രോഗിയുമായി ആശുപത്രിയിൽ എത്തിയ ആംബുലൻസ് ജീവനക്കാരനെ മന്ദലാംകുന്നിൽ നിന്നു മറ്റൊരു രോഗിയുമായി എത്തിയ ആംബുലൻസിലെ ജീവനക്കാരൻ ആക്രമിക്കുകയായിരുന്നു.
പൊന്നാനി സ്വദേശിയായ ഡ്രൈവർ ഹനീഫക്കാണ് പരിക്കേറ്റത്. ആംബുലൻസിന്റെ സർവീസുകൾ സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി പറയുന്നു. കൈകൾക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൽ പരാതി നൽകി.