വികസനപദ്ധതികൾ മനസിലുണ്ടെങ്കിലും സഹകരണം ഉണ്ടാകുന്നില്ല: സുരേഷ് ഗോപി
1592813
Friday, September 19, 2025 1:31 AM IST
ആറാട്ടുപുഴ: പല വികസനപദ്ധതികൾ മനസിലുണ്ട്. പക്ഷെ അതിനുവേണ്ടതായ സഹകരണം ഉണ്ടാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആറാട്ടുപുഴ ക്ഷേത്രത്തിനു മുന്നിൽ നടന്ന കലുങ്ക് സൗഹൃദ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിൽ രാഷ്ട്രീയതിമിരം ബാധിച്ചവരാകൻ പാടില്ല. തനിക്ക് ഏതുരാഷ്ട്രീയ കക്ഷിഭരിക്കുന്ന പഞ്ചായത്തുകളിൽ എന്തുചെയ്തുനൽകാനും ബുദ്ധിമുട്ടില്ല. മേളപ്രമാണി പെരുവനം കുട്ടൻമാരാർ, സംഗീത സംവിധായകൻ വിദ്യാധരൻ, എം. രാജേന്ദ്രൻ തുടങ്ങിയവർ
ചർച്ചയിൽ പങ്കെടുത്തു.