പെരിഞ്ഞനത്തുനിന്ന് കാറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
1592394
Wednesday, September 17, 2025 7:58 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് നിന്ന് കാറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കയ്പമംഗലം ആശാരികയറ്റം സ്വദേശി ഡുഡു എന്ന് വിളിക്കുന്ന ഇജാസ് (27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 15ന് പുലർച്ചെയായിരുന്നു മോഷണം.
മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിന്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന ആറുലക്ഷം രൂപ വിലവരുന്ന മാരുതി സ്വിഫ്റ്റ് കാറും 11 ലക്ഷം രൂപ വിലവരുന്ന മാരുതി എർട്ടിഗ കാറുമാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച കാറുമായി പോവുകയായിരുന്ന പ്രതികളെ പിടികൂടിയത്.
കയ്പമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.ബിജു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് ,ജെയ്സൺ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, മുഹമ്മദ് ഫാറൂഖ്, ജ്യോതിഷ്, സിനോജ്, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.