ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച "സെ​ഫൈ​റ​സ് 7.0' ടെ​ക് ഫെ​സ്റ്റി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ഓ​വ​റോ​ള്‍ കീ​രീ​ടം നേ​ടി. ഫൈ​ന​ലി​ല്‍ മ​ത്സ​രി​ച്ച ഏ​ക സ്‌​കൂ​ള്‍​ത​ല ടീം ​ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റേതാ​യി​രു​ന്നു. ബി​ടെ​ക്, ഡി​ഗ്രി, പി​ജി വി​ദ്യാ​ര്‍​ഥി​ക​ളോ​ട് മ​ത്സ​രി​ച്ചാ​ണ് ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

പേ​പ്പ​ര്‍ ആ​ന്‍​ഡ് ഐ​ഡി​യ പ്ര​സ​ന്‍റേഷ​ന്‍ മ​ത്സ​ര​ത്തി​ല്‍ റി​യ ജ​യ്‌​സ​ണ്‍, ജ​നി ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് ഒ​ന്നാം സ്ഥാ​ന​വും പ്ര​ണ​വ് ബി. ​മേ​നോ​ന്‍, കെ. ​അ​ഭി​ന​വ് എ​ന്നി​വ​ര്‍​ക്ക് ര​ണ്ടാം സ്ഥാ​ന​വും ലഭിച്ചു. ഐ​ഡി​യാ​ത്തോ​ണ്‍ മ​ത്സ​ര​ത്തി​ല്‍ പ്ര​ണ​വ് ബി. ​മേ​നോ​ന് ഒ​ന്നാം സ്ഥാ​നം, ഏ​ഥ​റി​യോ​ണ്‍- പ്രോം​പ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് മ​ത്സ​ര​ത്തി​ല്‍ വൈ​ഭ​വ​വും ഗി​രീ​ഷ് അ​ഭി​ന​വ് കെ ​എ​ന്നി​വ​ര്‍​ക്ക് ര​ണ്ടാം സ്ഥാ​നവും ലഭിച്ചു. ഹാ​ര്‍​ഡ് വെ​യ​ര്‍ അ​സം​ബ്ലിം​ഗ് മ​ത്സ​ര​ത്തി​ല്‍ കെ ​അ​ഭി​ന​വ്, ധ​ന​ഞ്ജ​യ് എ​ന്നി​വ​ര്‍​ക്ക് ഒ​ന്നാം സ്ഥാ​ന​വും അ​ഭി​മ​ന്യു സ​ജി​ത്, കെ.​ആ​ര്‍. അ​നൂ​ജ് എ​ന്നി​വ​ര്‍​ക്ക് ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ഓ​വ​റോ​ള്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.