സ്കൂൾ കെട്ടിടം ഉദ്ഘാടനം 22ന്
1593070
Saturday, September 20, 2025 1:53 AM IST
പഴുവിൽ: കുറുമ്പിലാവ് ഗവ.എൽപി സ്കൂൾ കെട്ടിടം 22ന് രാവിലെ 10ന് നാടിന് സമർപ്പിക്കുമെന്ന് ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി.സി. മുകുന്ദൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള നാലുക്ലാസ് മുറികളാണ് സജീകരിച്ചിരിക്കുന്നത്. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്യും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ പങ്കെടുക്കും.
വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എൻ. ജോഷി, എം.കെ. ഷൺമുഖൻ, മുൻ പ്രസിഡന്റ് കെ.വി .ഇന്ദു ലാൽ, ജെഎസ് പി .എം. ഷെരീഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.