ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് ഡയമണ്ട് ജൂബിലിക്കു തുടക്കം
1592811
Friday, September 19, 2025 1:31 AM IST
തൃശൂർ: ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്കു തുടക്കമിട്ട് പൂർവവിദ്യാർഥിസംഗമം നടത്തി. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗണ്‍സിൽ പ്രസിഡന്റ് എസ്.എ. അനീസ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, ആശുപത്രി സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സണ്‍ ചെറുവത്തൂർ, ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി, അലുംനി പ്രസിഡന്റ് കെ.പി. ജീന എന്നിവർ പ്രസംഗിച്ചു. മുൻ പ്രിൻസിപ്പൽമാരെയും 25 വർഷം പിന്നിട്ട പൂർവവിദ്യാർഥികളെയും ആദരിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജോസ് നന്ദി പറഞ്ഞു.