കെ.കെ. കുഞ്ഞുമൊയ്തീന് സ്നേഹാദരം
1593076
Saturday, September 20, 2025 1:53 AM IST
കൊടുങ്ങല്ലൂർ: ഭരണഘടനയുടെ അന്തസത്തതന്നെ ഇല്ലാതാക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം ഭരണാധികാരികൾ മുന്നോട്ടുവയ്ക്കുന്ന കാലത്ത് മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ സംസ്കാരം മുന്നോട്ടുവച്ചതാണ് എംഇഎസ് പോലുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രാധാന്യമെന്ന് വി.എം. സുധീരൻ. എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന് ജന്മനാട് നൽകിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻ എംപി ടി.എൻ. പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ എന്നിവർ മുഖ്യാതിഥികളായി. സംഘാടക സമിതി ചെയർമാൻ പ്രഫ.കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു. ഡോക്ടർ സോയ ജോസഫ്, ജില്ലാപഞ്ചായത്ത് അംഗം സുഗത ശശിധരൻ, ടി.എം. കുഞ്ഞുമൊയ്തീൻ, ടി.എം. നാസർ, വി.എം. ഷൈൻ, ഇ.കെ. സോമൻ, കെ.എം. അബ്ദുൾ ജമാൽ, നാസർ കറുകപ്പാടത്ത്, പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, പി.എച്ച്. നാസർ, പി.കെ. റഷീദ്, ബാബു കറുകപ്പാടത്ത്, ഡോ. കെ.പി.സുമേധൻ, കെ.എ. ഖദീജാബി, കെ.കെ. സുൾഫി, കെ.എം.അബ്ദുൾഖാദർ പ്രസംഗിച്ചു.