ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് ന​ഗ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ഴി​യ​ട​യ്ക്ക​ല്‍ സ​മ​രം ന​ട​ത്തി. അ​ധി​കാ​രി​ക​ള്‍ മൗ​നം പാ​ലി​ച്ചുകൊ​ണ്ട് ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി സി​എ​ന്‍​ആ​ര്‍​എ രം​ഗ​ത്ത് വ​ന്ന​ത്.

സി​എ​ന്‍​ആ​ര്‍​എ പ്ര​സി​ഡന്‍റ് ഷാ​ജു അ​ബ്രാ​ഹം ക​ണ്ടം​കു​ള​ത്തി, സെ​ക്ര​ട്ട​റി തോം​സ​ണ്‍ ചി​രി​യ​ങ്ക​ണ്ട​ത്ത്, ട്ര​ഷ​ര്‍ ബെ​ന്നി പ​ള്ളാ​യി, ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ജോ​ര്‍​ജ്, സ​ക്കീ​ര്‍ ഓ​ല​ക്കോ​ട്ട്, വി​ജു അ​ക്ക​ര​ക്കാ​ര​ന്‍, ഡേ​വി​സ് ഊ​ക്ക​ന്‍, ടി.​വി. സോ​മ​ന്‍, ജെ​യ് മോ​ന്‍ അ​മ്പൂ​ക്ക​ന്‍, ആ​നി പോ​ള്‍, ഡെ​ല്‍​റ്റി ജീ​സ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.