കനീസിയം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി
1592803
Friday, September 19, 2025 1:31 AM IST
തൃശൂർ: സിഎംഐ ദേവമാത പ്രോവിൻസിന്റെ നേതൃത്വത്തിൽ ദൈവദാസൻ കനീസിയൂസച്ചന്റെ അനുസ്മരണാർഥം ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ വൈദികരെ പങ്കെടുപ്പിച്ച് കനീസിയം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി.
110 വൈദികർ പങ്കെടുത്ത മത്സരത്തിൽ ഫാ. റോബിൻ ആൻഡ് ഫാ. മനു (കാഞ്ഞിരപ്പിള്ളി രൂപത) ജേതാക്കളായി. ഫാ. റോയ് ആൻഡ് ഫാ. വിൽസൻ (കോട്ടാർ രൂപത) ഫസ്റ്റ് റണ്ണർഅപ്പും ഫാ. ജിം ആൻഡ് ഫാ. സൈമണ്‍ (കോട്ടാർ രൂപത) സെക്കൻഡ് റണ്ണർഅപ്പുമായി.
കേരള ബാഡ്മിന്റൺ ടീം കോച്ച് ഡോ. റെനോഷ് ജെയിസ് ഉദ്ഘാടനം ചെയ്തു. ബിസിസിഐ നാഷണൽ പാനൽ അന്പയർ അഡ്വ. ടോണി ഇമ്മട്ടി വിശിഷ്ടാതിഥിയായിരുന്നു. കണ്‍വീനർമാരായ ഫാ. ജെയിംസ് ആലപ്പാട്ട്, ഫാ. ജോജോ അരിക്കാടൻ എന്നിവർ നേതൃത്വം നൽകി.