ഇ​രി​ങ്ങാ​ല​ക്കു​ട: അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യെ വെ​ട്ടു​ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പോ​ട്ട സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ര​സു എ​ന്ന സ്ത്രീ​യെ അ​തി​ര്‍​ത്തി സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് 2017 ല്‍ ​വെ​ട്ടു​ക​ത്തി കൊ​ണ്ട് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സാ​ണി​ത്. പോ​ട്ട ക​രി​പ്പാ​യി വീ​ട്ടി​ല്‍ സ​തീ​ഷ് ( 44 ) എ​ന്ന​യാ​ളെ​യാ​ണ് കു​റ്റ​ക്കാ​രാ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ന്‍​സി​പ്പ​ല്‍ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജ് ആ​ര്‍. കെ. ​ര​മ ശി​ക്ഷി​ച്ച​ത്.

അ​ന്ന​ത്തെ ചാ​ല​ക്കു​ടി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​യേ​ഷ് ബാ​ല​നും എഎ​സ്​ഐ ത​മ്പി​യും ചേ​ര്‍​ന്നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജോ​ജി ജോ​ര്‍​ജ് അ​ഡ്വ​ക്കേ​റ്റുമാ​രാ​യ പി.എ. ജെ​യിം​സ്, എ​ബി ഗോ​പു​ര​ന്‍ എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍​ഹാ​ജ​രാ​യി.