മണലൂരിൽ പുരസ്കാരവിതരണം നടത്തി
1592510
Thursday, September 18, 2025 1:16 AM IST
കാഞ്ഞാണി: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സാഹിത്യ, വിദ്യാഭ്യാസ, മാധ്യമപുരസ്കാര വിതരണം നടത്തി. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ ഗോപി മാമ്പുള്ളിയുടെ "ദേശങ്ങൾ കഥ പറയുന്നു' പുസ്തകപ്രകാശനവും ചെന്നിത്തല നിർവഹിച്ചു. ഡോ. പി.വി. കൃഷ്ണൻനായർ പുസ്തകം ഏറ്റുവാങ്ങി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. വി. അരുൺ അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി പ്രസിഡന്റുമാരായ പി.എ. മാധവൻ, ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ഗോപി മാമ്പുള്ളി, കെപിസിസി സെക്രട്ടറി എ. പ്രസാദ്, ഡിസിസി ഭാരവാഹികളായ സുന്ദരൻ കുന്നത്തുള്ളി, കെ.കെ. ബാബു, വി.ജി. അശോകൻ, പി.കെ. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് ദീപൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.