ഇടതുസർക്കാർ മലയോരകർഷകരക്ഷ ഉറപ്പാക്കി: കേരള കോണ്ഗ്രസ് -എം
1592402
Wednesday, September 17, 2025 8:08 AM IST
തൃശൂർ: ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാനുള്ള നിയമഭേദഗതി പ്രത്യേക മന്ത്രിസഭായോഗം വിളിച്ച് അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അതിനായി സർക്കാരിൽ സമ്മർദം ചെലുത്തിയ ചെയർമാൻ ജോസ് കെ. മാണിയെയും അനുമോദിച്ച് കേരള കോണ്ഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും കോർപറേഷൻ ഓഫീസിനുമുന്പിൽ അഭിവാദനസദസും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ മലയോരകർഷകരുടെ രക്ഷ ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്കൽ, ഡെന്നിസ് കെ. ആന്റണി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി നെല്ലിക്കുഴി, ജോർജ് താഴെക്കാടൻ, ഷാജി ആനിത്തോട്ടം, പോളി റാഫേൽ, തോമസ് മായാലി തുടങ്ങിയവർ പ്രസംഗിച്ചു.