അജ്ഞാതവാഹനമിടിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു
1592752
Thursday, September 18, 2025 10:49 PM IST
തൃപ്രയാർ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി അജ്ഞാത വാഹനമിടിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. വലപ്പാട് ബീച്ച് കൊല്ലാമ്പി വീട്ടിൽ കരുണാകരന്റെ മകൻ അരവിന്ദൻ(53) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് ഏങ്ങണ്ടിയൂർ സൗപണിക ഓഡിറ്റോറിയത്തിനുമുന്നിലെ ദേശീയപാതയുടെ സർവീസ് റോഡിലാണ് സംഭവം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അരവിന്ദനോടൊപ്പം ഭാര്യ രജനിയുമുണ്ടായിരുന്നു. ഇവർ തലയ്ക്ക് ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. മക്കൾ: അജിത്ത്, അഭിജിത്ത്.