കൊ​ട​ക​ര: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ 2023- 2025 ബാ​ച്ച് ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്ക് ഉ​ള്‍​പ്പ​ടെ ആ​റു​റാ​ങ്കു​ക​ള്‍ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് ക​ര​സ്ഥ​മാ​ക്കി. ജോ​ബി​ത ജോ​ബി​യാ​ണ് ഒ​ന്നാം​റാ​ങ്ക് നേ​ടി​യ​ത്. ടി. ​സ്‌​നേ​ഹ മൂ​ന്നാം​റാ​ങ്കും ഐ​ശ്വ​ര്യ തി​ല​ക​ന്‍ ആ​റാം​റാ​ങ്കും സാ​നി​യ പോ​ള്‍ ഒ​മ്പ​താം​റാ​ങ്കും അ​ദീ​ന ജോ​ണ്‍, ഫാ​ത്തി​മ അ​റ​ഫ എ​ന്നി​വ​ര്‍ പ​ത്താം റാ​ങ്കും നേ​ടി.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് കീ​ഴി​ല്‍ അ​ഞ്ചാം ത​വ​ണ​യാ​ണ് സ​ഹൃ​ദ​യ കോ​ള​ജ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. 2021 മു​ത​ല്‍ ഒ​ന്നാം​റാ​ങ്ക് നേ​ടു​ന്ന​ത് സ​ഹൃ​ദ​യ​യാ​ണ്.

2017 മു​ത​ല്‍ സൈ​ക്കോ​ള​ജി​യു​ടെ ബി​രു​ദ​ത്തി​ലും, വാ​ല്യൂ ആ​ഡ​ഡ് കോ​ഴ്‌​സു​ക​ളി​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ലു​ക​ളും 2020 മു​ത​ല്‍ ജ​ന​റ​ല്‍ സൈ​ക്കോ​ള​ജി​യി​ലും ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ല്‍ നി​ര​വ​ധി റാ​ങ്കു​ക​ള്‍ സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് നേ​ടി​യി​ട്ടു​ണ്ട്.