തകർന്ന റോഡ് നന്നാക്കിയില്ല; വാടാനപ്പിള്ളിയിൽ റോഡിൽ ഞാറുനട്ട് മഹിളാകോൺഗ്രസ് പ്രതിഷേധം
1592814
Friday, September 19, 2025 1:31 AM IST
വാടാനപ്പിള്ളി: തകർന്ന മേപ്രങ്ങാട്ട് ഗണേശമംഗലം റോഡ് ഗതാഗതം പുനരാരംഭിക്കക്കണമെന്നാവശ്യപ്പെട്ട് റോഡിൽ കൊയ്ത്തുപാട്ടുപാടി ഞാറുനട്ട് വേറിട്ടൊരു പ്രതിഷേധസമരം നടത്തി
മഹിളാകോൺഗ്രസ് പ്രവർത്തകർ.
രണ്ടുവർഷമായി ഈ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. നേരത്തെ ഈ റോഡിലൂടെ ബസുകൾ സർവീസ് നടത്തിയിരുന്നു. പ്രധാന റോഡുകളിൽ ഗതാഗതതടസംവരുന്ന സമയത്ത് വാഹനഗതാഗതം തിരിച്ചുവിടുന്നതും ഈ റോഡിലൂടെ യായിരുന്നു.
പ്രതിഷേധസമരം മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡന്റ്് വി.സി. ഷീജ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി സുഗന്ധിനി ഗിരീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മുസ്തഫ, മഹിളാകോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രിൻസി സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ സി.എൻ. സുരജ, ശ്രീകല സജീവൻ, കുമാരി സുരേഷ്, ഷഫീന ഷബീർഅലി, ഫാത്തിമ ജലീൽ, ആമിനക്കുട്ടി യൂസഫ്, ഗീത കൊച്ചുമോൻ, ഹസീന താജുദ്ധീൻ, സനില ബൈജു എന്നിവർ നേതൃത്വം നൽകി.