ആത്മഹത്യാപ്രതിരോധ കാമ്പയിന്
1592493
Thursday, September 18, 2025 1:16 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാപ്രതിരോധ കാമ്പയിന് സമാപിച്ചു.
തെരഞ്ഞെടുത്ത മനഃശാസ്ത്ര വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആത്മഹത്യാപ്രതിരോധ സെല്‍ രൂപീകരിച്ചു. സൈക്കോളജിസ്റ്റ് സിജോ ജോസ്, അഡ്വ.പി. അര്ജുന് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വംനല്കി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബ്രൈറ്റ് പി.ജേക്കബ് ക്ലാസിന് നേതൃത്വംനല്കി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ.എന്‍.ആര്. അഭിനവ്, സ്വാശ്രയവിഭാഗം കോ- ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, മനഃശാസ്ത്ര വിഭാഗം മേധാവി രന്യ എന്നിവര്‍ നേതൃത്വംനല്കി.