ഓട്ടുപാറ റോഡ് നവീകരണം: വ്യാപകപ്രതിഷേധം
1592509
Thursday, September 18, 2025 1:16 AM IST
വടക്കാഞ്ചേരി: ഓട്ടുപാറയിൽ റോഡ് നവീകരണം. കേടുപാടുകളില്ലാത്ത റോഡ് പൊളിച്ചതിൽ വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം.
വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ ബസ് സ്റ്റാൻഡിനു പിറകിലെ ബൈപാസ് റോഡാണ് കഴിഞ്ഞദിവസം മുതൽ പൊളിച്ചുനീക്കുന്നത്. 25 ലക്ഷം രൂപ മുടക്കി പുതിയ റോഡ് ഇന്റർലോക്ക് ടൈൽസ് വിരിക്കാനാണ് നഗരസഭയുടെ നീക്കം. ഇതിനെതിരേയാണു പ്രദേശവാസികളും വ്യാപാരികളും രംഗത്തെത്തിയിട്ടുള്ളത്.
മൂന്നുവർഷംമുമ്പ് നിർമിച്ച റോഡാണ് ഇപ്പോൾ പൂർണമായും പൊളിച്ചുനീക്കി കട്ട വിരിക്കുന്നത്. ഇതിനെതിരേ പ്രദേശത്തെ ഓട്ടോ തൊഴിലാളികളും പ്രതിഷേധത്തിലാണ്. പാവപ്പെട്ടവരുടെ നികുതിപ്പണം നഗരസഭ ധൂർത്തടിക്കുകയാണന്നും ഓട്ടോഡ്രൈവർമാർ പറയുന്നു. റോഡ് പൊളിച്ചു തുടങ്ങിയതോടെ പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും വ്യാപാരികൾക്കും ദുരിതമാണ് നഗരസഭ അധികൃതർ ചെയ്യുന്നതെന്നും ഡ്രൈവർമാർ പറഞ്ഞു.
എന്നാൽ, ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാ നാണു വ്യാപാരികളുമായി ചർച്ച നടത്തി തീരുമാനമെടുത്തതെന്ന് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.