ചേ​ല​ക്ക​ര: പാ​ഞ്ഞാ​ൾ ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

മു​ൻ ചേ​ല​ക്ക​ര എം​എ​ൽ​എ കെ. ​രാ​ധാ​കൃ​ഷ്‌​ണ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ബ​ഡ്‌​സ് സ്‌​കൂ​ൾ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ഒ​രു​കോ​ടി അ​നു​വ​ദി​ച്ച​ത്. പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫീ​സ് കോ​മ്പൗ​ണ്ടി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ്‌​റ​ഫ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി എ​ക്സി എ​ൻ​ജി​നീ​യ​ർ സാ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ത​ങ്ക​മ്മ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. മാ​യ, പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.