വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പ്രതികൾ അറസ്റ്റിൽ
1593080
Saturday, September 20, 2025 1:53 AM IST
കയ്പമംഗലം: വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപ്രതികൾ അറസ്റ്റിൽ.
ചെന്ത്രാപ്പിന്നി സ്വദേശികളായ പൊനത്തിൽ വീട്ടിൽ സദാശിവൻ (42 ), പൊനത്തിൽ വീട്ടിൽ സത്യദേവ് (41) എന്നിവരെയാണ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 18ന് വൈകീട്ട് 6.15 ന് കയ്പമംഗലം വഴിയമ്പലം സ്വദേശി തെക്കൂട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണനെ (75) ഇയാൾ കുടുംബമായി താമസിക്കുന്ന വഴിയമ്പലത്തിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വെട്ടുകത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലയിൽ വെട്ടിപരിക്കേൽപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ കയ്പമംഗലം പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ആർ. ബിജു, എസ്ഐടി അഭിലാഷ്, ഗ്രേഡ് എസ്ഐ ജെയ്സൺ, ഗ്രേഡ് സീനിയർ സിപിഒമാരായ സുനിൽകുമാർ, വിപിൻ, ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.