വള്ളത്തോൾനഗർ കുടുംബ ആരോഗ്യകേന്ദ്രം പുതിയ രണ്ടുനിലക്കെട്ടിടത്തിൽ
1586354
Sunday, August 24, 2025 8:06 AM IST
ചേലക്കര: വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യകേന്ദ്രം പുതിയ രണ്ടുനിലക്കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രപരിസരത്തുള്ള കുടുംബആരോഗ്യകേന്ദ്രം ഹാളിൽ നടന്നു.
മുൻ എംഎൽഎയും ഇപ്പോഴത്തെ എംപിയുമായ കെ. രാധാകൃഷ്ണന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ്് എൻജിനീയർ സുജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിർമലദേവി, തൃശൂർ ജില്ലാ പഞ്ചായത്ത ്അംഗം പി. സാബിറ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി. സുചിത്ര, പി.എം. നൗഫൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ഗിരീഷ് കുമാർ, പി.എ. യൂസഫ് ബിന്ദു, വാർഡ്മെമ്പർ താജുന്നിസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷെയ്ഖ് അബ്ദുൽഖാദർ, മെഡിക്കൽ ഓഫീസർ ഡോ. പി. എ. സഫീർ എന്നിവർ പ്രസംഗിച്ചു.