മരിച്ചനിലയിൽ കണ്ടെത്തി
1585800
Friday, August 22, 2025 10:34 PM IST
മായന്നൂർ: ഒറ്റക്ക് താമസിക്കുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മായന്നൂർ രാജീവ് ഭവൻ കോളനിയിൽ മൂസാരിപ്പുരക്കൽ കാർത്യായനി (70) യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ദുർഗന്ധം വന്നതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.