സഹപാഠികളുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
1585903
Saturday, August 23, 2025 1:41 AM IST
ചെമ്പുച്ചിറ: സഹപാഠികളുടെ വീട്ടിലെ വൈദ്യുതിബില്‍ അടച്ചുതീര്‍ത്ത് എസ്പിസി കേഡറ്റുകള്‍. ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് മാതൃകയായത്.
സഹോദരങ്ങളായ സഹപാഠികളുടെ വീട്ടിലെ വൈദ്യുതിബില്‍ അടയ്ക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് അധികൃതര്‍ കണ്ക്ഷന് വിഛേദിച്ചിരുന്നു. ഇതറിഞ്ഞ കേഡറ്റുകള്‍ അടുത്താഴ്ച സ്കൂളില്നടക്കുന്ന ക്യാമ്പിലെ ആദ്യദിനത്തിലെ പ്രഭാതഭക്ഷണം ഉപേക്ഷിച്ച് അതിനായികരുതിയ തുകയെടുത്ത് സഹപാഠികളുടെ വീട്ടിലെ വൈദ്യുതി ബില്‍ അടയ്ക്കുകയായിരുന്നു.
എസ്പിസി യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ പി.കെ. അജിത, വിസ്മി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ സഹപാഠികളുടെ വീട്ടിലെത്തി ബില്ലടച്ച രശീതി കൈമാറി.