വിജ്ഞാനകേരളം പ്രദേശിക തൊഴിൽമേള
1586335
Sunday, August 24, 2025 7:53 AM IST
ചാലക്കുടി: നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രാദേശിക തൊഴിൽമേളനടത്തി. വിജ്ഞാനകേരളം തൊഴിൽമേളയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് തൊഴിൽമേള.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ മുഖ്യാതിഥിയായി. 100 ലേറെ തൊഴിലന്വേഷകരും 20ലേറെ തൊഴിൽ സ്ഥാപനങ്ങളും മേളയിൽ പങ്കെടുത്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, കില കോ-ഓർഡിനേറ്റർ വി.കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരൻ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, കോടശരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. ആന്റണി, വാർഡ് കൗൺസിലർ നിത പോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി. ജഗദീഷ്, മോഡൽ ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി. മിനി തുടങ്ങിയവർ പ്രസംഗിച്ചു.