ട്രെയിൻതട്ടി അജ്ഞാത സ്ത്രീ മരിച്ചു
1585801
Friday, August 22, 2025 10:34 PM IST
വടക്കാഞ്ചേരി: ട്രെയിൻതട്ടി അജ്ഞാത സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അകമല ക്ഷേത്രത്തിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
50 വയസ് തോന്നിക്കും. കറുത്തനിറത്തിലുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. വടക്കാഞ്ചേരി പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.