കേരള ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന്
1586331
Sunday, August 24, 2025 7:53 AM IST
ഇരിങ്ങാലക്കുട: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിങ്ങാലക്കുട ലീജിയന് സംഘടിപ്പിക്കുന്ന ഓള് കേരള ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ നടക്കും.
100 + കാറ്റഗറിയില്‍ മവിസ് 350 ഷട്ടില്‍ ഉപയോഗിച്ചാണ് മത്സരങ്ങള്‍. കളിക്കാരുടെ കുറഞ്ഞ പ്രായം 40 വയസാണ്. ആകെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം. 115+ കാറ്റഗറിയില്‍ ഫെതര്‍ ഷട്ടില്‍ ആണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ കുറഞ്ഞപ്രായം 50 വയസ്. 16 ടീമുകള്‍ക്ക് പങ്കെടുക്കാം. ഇരുവിഭാഗങ്ങളിലെയും വിജയികള്‍ക്ക് 6,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 4,000 രൂപയും സെമിഫൈനലിസ്റ്റുകള്‍ക്ക് ആയിരംരൂപയും നല്‍കുമെന്ന് സംഘാടകസമിതി അംഗങ്ങളായ വില്‍സണ്‍ കാഞ്ഞാണിക്കാരന്‍, ജോണ്‍ പാറക്ക, സെബാസ്റ്റ്യന്‍ വെള്ളാനിക്കാരന്‍, ജയന് നമ്പ്യാര്‍, പീറ്റര്‍ ജോസഫ്, ആള്‍ജോ ജോസഫ്, വി.പി. അജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു.