കടങ്ങോട് പഞ്ചായത്തിലെ പോളിംഗ് ബൂത്തുകൾ മാറ്റിനിശ്ചയിക്കണമെന്നു കോൺഗ്രസ്
1585894
Saturday, August 23, 2025 1:41 AM IST
എരുമപ്പെട്ടി: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കടങ്ങോട് പഞ്ചായത്തിലെ
13-ാം വാർഡിലെ രണ്ടാംനമ്പർ പോളിംഗ്ബൂത്ത് മാറ്റി നിശ്ചയിക്കണമെന്ന് മുൻവാർഡ് മെമ്പർ പി.സി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പോളിംഗ് ബൂത്തുകളുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ബൂത്തിലെ നൂറുകണക്കിന് വോട്ടർമാർ ഒപ്പിട്ട നിവേദനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും സമർപ്പിച്ചിട്ടുണ്ടെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പോളിംഗ് ബൂത്തുകളുടെ അശാസ്ത്രീയത സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും ഭരണകക്ഷി സമ്മർദ്ദം മൂലം പരിഹാരമുണ്ടായില്ലെന്നും നേതാക്കൾ ആരോപിച്ചു.
എരുമപ്പെട്ടി പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ മുൻ വാർഡ് മെമ്പറും കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്് പി.സി. ഗോപാലകൃഷ്ണൻ, കടങ്ങോട് മണ്ഡലം പ്രസിഡന്റ്് ഷറഫു പന്നിത്തടം, യുഡിഎഫ് മണ്ഡലം ചെയർമാൻ സജീവ് ചാത്തനാത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ മെമ്പറുമായ ജെസി വിത്സൻ, എയ്യാൽ ബൂത്ത് പ്രസിഡന്റ്് കെ.എം. മുഹമ്മദ് എന്നിവർ പങ്കെടുത്തു.