തെരുവുനായ കടിച്ചയാളെ വീണ്ടും ആക്രമിച്ചു
1586337
Sunday, August 24, 2025 7:53 AM IST
പരിയാരം: തെരുവുനായ ആക്രമണം പതിവായിമാറിയ പരിയാരത്ത് കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റയാൾക്കുനേരെ വീണ്ടും ആക്രമണം.
മാവേലി സ്റ്റോപ്പിലെ വ്യപാരിയെയാണ് വീണ്ടും തെരുവുനായ ആക്രമിച്ചത്. കഴിഞ്ഞ ആഴ്ച തെരുവുനായയുടെ കടിയേറ്റേ വ്യാപാരി ചികിത്സയിലായിരുന്നു. ഇന്നലെ കടയുടെ മുൻപിൽ നില്ക്കുമ്പോഴാണ് വീണ്ടും ആക്രമിച്ചത്. ഈ പരിസരത്ത് സ്ഥിരമായി നാട്ടുകാരെ ആക്രമിക്കുന്ന തെരുവുനായയാണ് ആക്രമിച്ചത്. പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതിനല്കിയെങ്കിലും യാതൊരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.