ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ജ്യോതി എൻജി. കോളജും ധാരണാപത്രം ഒപ്പുവച്ചു
1585910
Saturday, August 23, 2025 1:41 AM IST
തൃശൂർ: സൈബർ സുരക്ഷാമേഖലയിൽ ഗവേഷണവും പരിശീലനവും വിപുലീകരിക്കുന്നതിനായി ജ്യോതി എൻജിനീയറിംഗ് കോളജ് സൈബർ സെക്യൂരിറ്റി വിഭാഗവും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരള സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
കരാറിന്റെ ഭാഗമായി സൈബർ സുരക്ഷാ ഓഡിറ്റ്, എത്തിക്കൽ ഹാക്കിംഗ്, സുരക്ഷാ വിലയിരുത്തലുകൾ, ഇന്റേണ്‍ഷിപ്പുകൾ, ഹാക്കത്തോണുകൾ, ഗവേഷണപദ്ധതികൾ, വിദഗ്ധ ക്ലാസുകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് ആധുനിക സുരക്ഷാസാങ്കേതികവിദ്യകളിൽ പ്രാവീണ്യം വർധിപ്പിക്കുകയും വ്യവസായ, അക്കാദമിക് സഹകരണത്തിലൂടെ തൊഴിൽസാധ്യതകൾ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.
കേരള സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്റർ തലവൻ എം.ഡി. മെറാജ് ഉദീൻ, സെക്യൂരിറ്റി അനലിസ്റ്റ് യാസിക്ക്, കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, സൈബർ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ. ഗീതു മേരി ജോർജ് എന്നിവർ പ്രസംഗിച്ചു .