പൊതുസ്ഥലത്ത് മാലിന്യം തള്ളി: പതിനായിരം പിഴ
1586340
Sunday, August 24, 2025 7:54 AM IST
ചാവക്കാട്: പൊതുസ്ഥലത്തു മാലിന്യം തള്ളിയവർക്കെതിരേ നടപടിയായി 10,000 രൂപ പിഴ ചുമത്തി. നഗരസഭയിലെ മൂന്നാം വാർഡ് പുതിയറയിൽ മാലിന്യം തള്ളുന്നതിനെതിരെ ലഭിച്ച പരാതിയെതുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ അത് നീക്കം ചെയ്യിക്കുകയും പിഴ ചുമത്തുകയും ചെയ്തു.
മാലിന്യസംസ്കരണത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് അറിയിച്ചു.