സുസ്ഥിര പാലിയേറ്റീവ്കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം അനധികൃതമെന്ന് ബിജെപി
1586346
Sunday, August 24, 2025 7:54 AM IST
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി ബിജെപി ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആശുപത്രി വികസനത്തിന് തടസമാണെന്നും സ്ഥാപനത്തെ ആശുപത്രി കെട്ടിടത്തില്‍നിന്നും മാറ്റണമെന്നും ബിജെപി പുതുക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ജോയ് മഞ്ഞളി ആവശ്യപ്പെട്ടു.
സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കരാര്‍ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് 2006ല്‍ പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റിയുടെ സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സുസ്ഥിര പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ്് പി. തങ്കം പറഞ്ഞു.
മേഖലയില്‍ കിടപ്പുരോഗികളും മാരകമായ രോഗങ്ങള്‍ ബാധിച്ചവരും നിരവധിയുണ്ടായിരുന്ന കാലത്ത് ബ്ലോക്ക്പഞ്ചായത്തിന് കീഴിലുള്ള താലൂക്ക് ആശുപത്രിയില്‍ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് എംഎല്‍എ ആയിരിക്കെ മൂന്ന് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ഏര്‍പ്പെട്ട കരാര്‍ നിലവിലുണ്ട്.
നിലവില്‍ 1000 രോഗികളും 300 കിടപ്പുരോഗികള്‍ക്കും സുസ്ഥിര പാലിയേറ്റീവ് സൊസൈറ്റിയുടെ സേവനം ലഭിക്കുന്നുണ്ട്. പൂര്‍ണമായും സേവന സന്നദ്ധരായ ഡോക്ടര്‍മാരും പരിശീലനം നേടിയ നഴ്സുമാരുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയുടെ ആംബുലന്‍സ്, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ആശുപത്രിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പി. തങ്കം പറഞ്ഞു.