ചെറുകിട പ്രസുകളെ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണം
1586342
Sunday, August 24, 2025 7:54 AM IST
ഇരിങ്ങാലക്കുട: ചെറുകിട പ്രസുകളെ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സംഘടനയുടെ റൂബി ജൂബിലി തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് വൈ. വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം അധ്യക്ഷതവഹിച്ചു. ജില്ലാ നിരീക്ഷകന് എം.എസ്. വികാസ് മുഖ്യപ്രഭാഷണംനടത്തി. സംസ്ഥാന ജില്ലാ ഭാരവാഹികളായ എം.എസ്. വികാസ്, രാജീവ് ഉപ്പത്ത്, പി.സി. സിദ്ധന്, കെ.എന്‍. പ്രകാശ്, പി. ബിജു, സി.കെ. ഷിജുമോന്, ടി.എസ്. ബൈജു, ബൈജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളിവളവ്: ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങളെ ബാധിക്കുന്നഓൺലൈൻ ലൈസൻസ് പുതുക്കൽ സംബന്ധിച്ചുള്ള സങ്കീർണതകളും തെറ്റായ വ്യവസ്ഥകളും പരിഹരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് മതിലകത്തുനടന്ന കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല റൂബി ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. മതിലകം വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം സമ്മേളനം ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് ടി.എൽ. സത്യന് അധ്യക്ഷതവഹിച്ചു. രാജീവ് ഉപ്പത്ത് വിഷയം അവതരിപ്പിച്ചു. വിദ്യാഭ്യാസ പുരസ്കാരസമർപ്പണം ജില്ലാ സെക്രട്ടറി പി. ബിജു നിർവഹിച്ചു.
ജില്ലാ ട്രഷറർ സി.കെ. ഷിജുമോൻ, നാട്ടിക മേഖല പ്രസിഡന്റ് ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വാർഷിക റിപ്പോർട്ടും മേഖലാ ട്രഷറർ പി.കെ. അലി കണക്കുകളും അവതരിപ്പിച്ചു. കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സുനിൽ പി. മതിലകത്തിനെ ആദരിച്ചു.