പൂകൃഷി വിളവെടുത്തു
1586336
Sunday, August 24, 2025 7:53 AM IST
കോടാലി: കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയംഭൂ കിരാതപാര്വതിക്ഷേത്ര മൈതാനിയില്‍ കൃഷിചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. ശബരിമലക്ഷേത്രം മുന്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീഷ് വെട്ടിയാട്ടില്‍ അധ്യക്ഷതവഹിച്ചു. പൂകൃഷിക്ക് മേല്‍നോട്ടംവഹിച്ച ദിവാകരന് കുറ്റിലിക്കാടനെ ചടങ്ങില്‍ ആദരിച്ചു.