ടോറസ്ലോറി പാടത്തേക്ക് മറിഞ്ഞു
1585893
Saturday, August 23, 2025 1:41 AM IST
വടക്കാഞ്ചേരി: ടോറസ്ലോറി പാടത്തേക്ക് മറിഞ്ഞു. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ മുള്ളൂർക്കര മാർക്കറ്റിനു സമീപത്തെ പാടത്തേക്കാണ് ടോറസ്ലോറി മറിഞ്ഞത്.
വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ പോലീസ് കൈകാണിച്ചപ്പോൾ വാഹനം സൈഡൊതുക്കി നിർത്തുന്നതിനിടെയാണ് റോഡിന്റെ സൈഡ്ഭിത്തി ഇടിഞ്ഞ് ലോറി സമീപത്തെ പാടത്തേക്കു മറിഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു അപകടം. കരിങ്കല്ല് കയറ്റി തൃശൂർ ഭാഗത്തേക്കു പോകുന്നതിനിടെയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.