വ്യാപാരി കുഴഞ്ഞുവീണു മരിച്ചു
1586070
Saturday, August 23, 2025 10:44 PM IST
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന മാമ്മക്കാനത്ത്പരേതനായ ഇസ്മായിൽ (ഖാലിദ്) മകൻ ഷാനവാസാണ് (51) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
കട തുറന്ന ശേഷം മീൻ വാങ്ങി വീട്ടിൽ എത്തിയതായിരുന്നു. പെട്ടന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു. ചിറക്കൽ പള്ളിക്ക് സമീപം ബോചെ ടീ ആന്‍ഡ് ഇലക്ട്രിക് സ്കൂട്ടർ വ്യാപാര സ്ഥാപനം നടത്തുകയാണ്.
കബറടക്കം നടത്തി.