ഗണപതിവിഗ്രഹത്തിന് സ്വീകരണം
1586348
Sunday, August 24, 2025 7:54 AM IST
ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി ഗണേശോത്സവത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്യുന്നുള്ള പ്രധാന ഗണപതി വിഗ്രഹത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി. പൂഷ്പാലങ്കാരത്തോടെയുള്ള ഗണപതി വിഗ്രഹത്തെ ഇന്നലെ വൈകീട്ട് മഞ്ജുളാല്‍ പരിസരത്ത് വരവേറ്റു. തുടര്‍ന്ന് നാഗസ്വരത്തിന്റേ യും താലപ്പൊലിയുടേയും അകമ്പടിയോടെ വിഗ്രഹത്തെ ക്ഷേത്രസന്നിധിയിലേക്ക് നാമജപ ഘോഷയാത്രയായി ആനയിച്ചു.
സ്വീകരണ ചടങ്ങില്‍ സ്വാഗത സംഘം രക്ഷാധികാരി ടി.വി. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ കെ.എസ്. പവിത്രന് അധ്യക്ഷനായി.