എൽഎഫ് കോളജിൽ അധ്യാപക വിദ്യാർഥി സംഗമം
1586347
Sunday, August 24, 2025 7:54 AM IST
ഗുരുവായൂർ: ലിറ്റിൽഫ്ലവർ കോളജിൽ രസതന്ത്ര വിഭാഗം അസോസിയേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി പൂർവ അധ്യാപക അനധ്യാപക വിദ്യാർഥി സംഗമം നടത്തി. മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.മോളി ക്ലെയർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.ജെ. ബിൻസി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പൂർവ അധ്യാപക അനധ്യാപകരെ ആദരിച്ചു. ഇന്ത്യൻ നോളജ് സിസ്റ്റവും കേരള നോളജ് സിസ്റ്റവുമായി ബന്ധപ്പെട്ട രസതന്ത്ര പ്രദർശനവും ഉണ്ടായി. സംസ്കൃത വിഭാഗം മേധാവി ഡോ. പി.ജി. ജസ്റ്റിൻ എക്സ്പോ ഉദ്ഘാടനം ചെയ്തു.