വിമല കോളജിൽ മെഹ്ഫിൽ ഇ ഖവ്വാലി
1585897
Saturday, August 23, 2025 1:41 AM IST
തൃശൂർ: വിമല കോളജ് (ഓട്ടോണമസ്) ഇംഗ്ലീഷ് ഗവേഷണവിഭാഗം കോളജ് ഓഡിറ്റോറിയത്തിൽ "മെഹ്ഫിൽ ഇ ഖവ്വാലി' എന്ന പേരിൽ സംഗീതയാത്ര സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഗവേഷണവിഭാഗത്തിലെ ക്വാളിറ്റി അഷ്വറൻസ് സെൽ വിഭാവനംചെയ്ത "ദ ലിറിക് ലൂം' പരന്പരയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.
വിമല കോളജ് യുജിസി സെന്റർ ഫോർ വിമൻസ് സ്റ്റഡീസ്, സാരംഗ് മ്യൂസിക് ക്ലബ്, ഹിന്ദി വകുപ്പ്, ഇംഗ്ലീഷ് വിഭാഗം പൂർവവിദ്യാർഥിസംഘടന എന്നിവയുടെ സഹകരണത്തോടെ നടന്ന സംഗീതപരിപാടിയിൽ പരന്പരാഗത ഖവ്വാലി സംഗീതത്തിന്റെ മെഹ്ഫിൽ അന്തരീക്ഷം പുനരാവിഷ്കരിച്ച് പ്രമുഖ ഗായകരും തബല കലാകാരന്മാരും ശ്രോതാക്കൾക്കു മാസ്മരികമായ സംഗീതാനുഭവം സമ്മാനിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ്, വൈസ് പ്രിൻസിപ്പൽ ഡോ. മാലിനി, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് സിസ്റ്റർ ഡോ. ടെൻസി വർഗീസ് എന്നിവർ സന്നിഹിതരായി.